Skip to main content

സ്പോട് അഡ്മിഷൻ

കോട്ടയം: 2023-24 അധ്യയന വർഷത്തിലെ പോളിടെക്നിക് പ്രവേശനത്തിന് കടുത്തുരുത്തി പോളിടെക്നിക്കിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 15 ന് സ്പോട് അഡ്മിഷൻ നടത്തും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകരും നിലവിൽ അപേക്ഷ സമർപ്പിക്കാത്തവരും അന്നേ ദിവസം ഒൻപതിനും പതിനൊന്നിനും ഇടയ്ക്ക് കോളേജിൽ എത്തി അപേക്ഷ നൽകി രജിസ്ട്രേഷനിൽ പങ്കെടുക്കണം. വിശദ വിവരത്തിന് ഫോൺ: www.polyadmission.org
(കെ.ഐ.ഒ.പി.ആർ. 2296/2023)

 

date