Skip to main content

അക്രെഡിറ്റഡ് എൻജിനീയർ / ഓവർസിയർ നിയമനം

കോട്ടയം: ജില്ലയിലെ പി.ഐ.യു എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ അക്രെഡിറ്റഡ് എൻജിനീയർ / ഓവർസിയർ തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകുന്നു. സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുമാണ് അക്രെഡിറ്റഡ് എൻജിനീയർക്കുള്ള യോഗ്യത. അക്രെഡിറ്റഡ് ഓവർസിയർ തസ്തികയ്ക്ക് സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും മൂന്നുവർഷ പ്രവർത്തി പരിചയവുമുണ്ടായിരിക്കണം. താത്പര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും piu...@gmail.com എന്ന വിലാസത്തിൽ സെപ്റ്റംബർ23 നകം നൽകണം.

date