Skip to main content
പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ കലിംഗ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കുന്നു.

കലിംഗ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ പുതിയ കെട്ടിടം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ കലിംഗ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ സംയുക്തമായി 41.52 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ 25.52 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ ആറ് ലക്ഷം രൂപയും ഇതില്‍ ഉള്‍പ്പെടും. സ്വകാര്യ വ്യക്തി സംഭാവന ചെയ്ത സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്. 1300 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ സ്മാര്‍ട്ട് ക്ലാസ് മുറി, തെറാപ്പി മുറി, ഓഫീസ്, അടുക്കള, ഹാള്‍, ശുചിമുറി എന്നീ സൗകര്യങ്ങളുണ്ട്. 17 പേരാണ് നിലവില്‍ പ്രവേശനം നേടിയത്. പരിപാടിയില്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ജയശ്രീ, ജില്ലാ പഞ്ചായത്തംഗം കെ. ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെയ്താലി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരിശങ്കര്‍ മുന്നൂര്‍ക്കോട്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date