Skip to main content

പത്താംതരം തുല്യത: അലനല്ലൂരില്‍ പരീക്ഷ എഴുതിയത് 85 പേര്‍

കേരള സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റിയുടെ നേതൃതത്തില്‍ നടക്കുന്ന പത്താം തരം തുല്യത പരീക്ഷയില്‍ അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് തുടര്‍വിദ്യാകേന്ദ്രത്തില്‍ നിന്നും 85 പേര്‍ പരീക്ഷ എഴുതി. മണ്ണാര്‍ക്കാട് ഡി.എച്ച്.എസിലെ കേന്ദ്രത്തിലാണ് പരീക്ഷ എഴുതിയത്. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ എല്ലാ ഞായറാഴ്ചകളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും അലനല്ലൂര്‍ ഹൈസ്‌കൂളില്‍ വിദഗ്ധരായ അധ്യാപകര്‍ പത്ത് മാസം കൃത്യമായ ക്ലാസുകളും സെമിനാറുകളും മോഡല്‍ പരീക്ഷകളും നടത്തിയാണ് ഇവരെ പരീക്ഷക്ക് തയ്യാറാക്കിയത്. 65കാരിയായ കെ.എസ്. കദീജമ്മാള്‍ ആണ് ക്ലാസിലെ ഏറ്റവും പ്രായം കൂടിയ പഠിതാവ്. കദീജുമ്മ, മരുമക്കളായ സാജിത, റജീന, നിസാര്‍ ഭാര്യ ലുബൈന, ജമീല സഹോദരി ഹാജരുമ്മ, ടി. ജമീല അനിയന്റെ ഭാര്യ സുനീറ തുടങ്ങിയവര്‍ ഒരു വീട്ടില്‍ നിന്നും പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ എത്തിയവരാണ്.

date