Skip to main content

തൊഴിലാളികള്‍ക്ക് മരണാനന്തര ധനസഹായം വിതരണം ചെയ്തു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ അംഗത്വമുള്ള തൊഴിലാളികളില്‍ 2021 മെയ് 20 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെയുള്ള കാലയളവില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട രജിസ്റ്റേഡ് തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ധനസഹായം വിതരണം ചെയ്തു. 30,000 രൂപ വീതമാണ് നല്‍കിയത്. ബോര്‍ഡ് ഡയറക്ടര്‍ പി.കെ. കുഞ്ഞുമോന്‍ ചിറ്റൂര്‍ റെയ്ഞ്ചിലെ ചെത്ത് തൊഴിലാളി പ്രഭാകരന്റെ ഭാര്യയും നോമനിയുമായ അനിതക്ക് തുക കൈമാറി. പാലക്കാട് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ ആലത്തൂര്‍ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ സെക്രട്ടറി കെ.എം കുഞ്ചു അധ്യക്ഷനായി. പരിപാടിയില്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ എസ്. സുരേഷ്‌കുമാര്‍, സീനിയര്‍ സൂപ്രണ്ട് അനീഷ് കുമാര്‍, വിവിധ യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
 

date