Skip to main content

പാഡി പ്രൊക്യോര്‍മെന്റ് അസിസ്റ്റന്റ് നിയമനം

ജില്ലയില്‍ നെല്ല് സംഭരണത്തോടനുബന്ധിച്ച് സപ്ലൈകോ ഫീല്‍ഡ് തലത്തില്‍ പാഡി പ്രൊക്യോര്‍മെന്റ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. വി.എച്ച്.എസ്.സി (കൃഷി അല്ലെങ്കില്‍ അനുബന്ധ വിഷയം) ആണ് യോഗ്യത. ഇരുചക്ര വാഹനം ഓടിക്കാന്‍ അറിയാവുന്നവര്‍, പ്രാദേശിക ഉദ്യോഗാര്‍ത്ഥികള്‍, സമാന മേഖലയില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ഇരുചക്ര വാഹന ലൈസന്‍സ്, ആധാര്‍, മുന്‍പരിചയം, മേല്‍വിലാസം, ഇ-മെയില്‍ എന്നിവയും ഫോട്ടോ പതിച്ച ബയോഡേറ്റയും സാക്ഷ്യപത്രങ്ങളും സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ 20 നകം പാലക്കാട് സപ്ലൈകോ പാഡി മാര്‍ക്കറ്റിങ് ഓഫീസില്‍ നല്‍കണമെന്ന് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2528553
 

date