Skip to main content

വരയുത്സവം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കങ്ങഴയിൽ

കോട്ടയം: സമഗ്ര ശിക്ഷാ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന്  നടപ്പാക്കുന്ന  വരയുത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ( സെപ്റ്റംബർ 15) ഉച്ചക്ക് 1.30 ന് കങ്ങഴ ഗവൺമെന്റ് എൽ.പി.സ്‌കൂൾ, ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിൽ നടക്കും. പൊതു വിദ്യാഭ്യാസ-  തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി  ഉദ്ഘാടനം നിർവഹിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം. പി. മുഖ്യസന്ദേശം നൽകും. വരകളിലൂടെ ഭാഷാവികാസത്തിലേക്കും ഗണിതാശയത്തിലേക്കും സമഗ്രവികാസത്തിലേക്കും കുട്ടികളെ ശാസ്ത്രീയമായി എത്തിക്കുകയാണ് വരയുത്സവം ലക്ഷ്യമിടുന്നത്.
 ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ  പി. എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേംസാഗർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാബീഗം, വൈസ് പ്രസിഡന്റ് ഷിബു ഫിലിപ്പ്, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വത്സലകുമാരി കുഞ്ഞമ്മ, ഗ്രാമപഞ്ചായത്തംഗം ജോയിസ് എം. ജോൺസൺ, എസ്.എസ്.കെ സ്‌റ്റേറ്റ് പ്രോഗ്രാം ഓഫീസർ അമുൽ റോയ്, അഡീഷണൽ സ്‌റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടർ കെ.എസ്.  ശ്രീകല, ജില്ലാ പ്രൊജക്റ്റ് കോ - ഓർഡിനേറ്റർ കെ. ജെ. പ്രസാദ്,  ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ബിനു അബ്രഹാം, ആഷാ ജോർജ്, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.ജെ. പ്രസാദ്, ഹയർ സെക്കൻഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ  കെ.ആർ. ഗിരിജ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, ഡയറ്റ് പ്രിൻസിപ്പൽ ആർ. പ്രസാദ്
കൈറ്റ് ജില്ലാ കോർഡിനേറ്റർ കെ.ബി. ജയശങ്കർ, കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ: ഇ.റ്റി. രാകേഷ്,  ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ പി.കെ. അനിൽകുമാർ, കറുകച്ചാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. കെ. ഓമന,  കറുകച്ചാൽ എച്ച്. എം. ഫോറം സെക്രട്ടറി ജി. സതീഷ്‌കുമാർ, കങ്ങഴ ഗവൺമെന്റ് എൽ. പി. സ്‌കൂൾ ഹെഡ്മിസ്ട്രസ്  മെറീന എബ്രഹാം, പി.റ്റി.എ പ്രസിഡന്റ് എസ്. കെ. സാബു, എന്നിവർ പങ്കെടുക്കും

 

date