Skip to main content

ഈരാറ്റുപേട്ട  ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0യ്ക്ക് തുടക്കം

ഈരാറ്റുപേട്ട :  ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 (ഐ.എസ്.എൽ 2.0) ക്യാമ്പയിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിൽ സെപ്റ്റംബർ 19 ന് വിപുലമായ പരിപാടി നടത്താൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ക്യാമ്പയിന്റെ ഭാഗമായി ഇന്ന് (സെപ്റ്റംബർ 15) രാവിലെ 11 മണിക്ക്  നഗരസഭ കൗൺസിൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ അരുവിത്തുറ പള്ളി വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിലിന് ലോഗോ നൽകി  നഗരസഭാധ്യക്ഷ  സുഹ്‌റ അബ്ദുൽ ഖാദർ ലോഗോ പ്രകാശനം നിർവഹിക്കും. നഗരസഭ കവാടത്തിൽ ഐഎസ്എൽ 2.0 ക്യാമ്പയിൻ പതാക ഉയർത്തും. ചടങ്ങിൽ ഉപാധ്യക്ഷൻ അഡ്വ. മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിക്കും. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻമാരും നഗരസഭാംഗങ്ങളും പങ്കെടുക്കും.

നഗരസഭയുടെ മാലിന്യ വിമുക്ത പ്രവർത്തനങ്ങളിൽ യുവജനതയെ അണിനിരത്തുകയാണ് സ്വച്ഛ് ഭാരത് ദൗത്യം -നഗരം 2.0യുടെ ഭാഗമായ ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 ക്യാമ്പയിന്റെ ലക്ഷ്യം.  ഇതിനായി  സെപ്റ്റംബർ 18നു ക്യാമ്പയിൻ  വിളംബരം ചെയ്തുകൊണ്ട് അരുവിത്തുറ സെന്റ് ജോർജ് കോളേജ് വിദ്യാർത്ഥികൾ ശുചിത്വ പാലന സന്ദേശം നൽകി ഫ്ളാഷ് മോബ് അവതരിപ്പിക്കും. സെപ്റ്റംബർ 19 ന് നഗരസഭയിൽ ശുചീകരണം, റാലി എന്നിവ സംഘടിപ്പിക്കും. നഗരസഭ ബ്രാൻഡ് അംബാസിഡറും കൈരളി പട്ടുറുമാൽ ഗായികയുമായ അൻസാ ഖാന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 111 പെൺകുട്ടികൾ അവതരിപ്പിക്കുന്ന ശുചിത്വ സന്ദേശ സമൂഹ ഗാനം,  തെരുവ് നാടകം, നൃത്തശിൽപം, തുടങ്ങിയവയും സംഘടിപ്പിക്കാൻ  നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു.

 

date