Skip to main content

സീറ്റൊഴിവ്

തോലനൂര്‍ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ഒന്നാം വര്‍ഷ ബിരുദ ബിരുദാനന്തര കോഴ്സുകളില്‍ സീറ്റൊഴിവ്. ബി.എ ഇംഗ്ലീഷ്-എസ്.ടി, ഇ.ഡബ്ല്യൂ.എസ്, ലക്ഷദ്വീപ് വിഭാഗത്തില്‍ ഓരോ ഒഴിവ് വീതവും ബികോം ഫിനാന്‍സില്‍ എസ്.ടി വിഭാഗത്തില്‍ രണ്ട് ഒഴിവും ഒ.ബി.എക്സ്, ലക്ഷദ്വീപ് വിഭാഗത്തില്‍ ഓരോ ഒഴിവ് വീതവും ബി.എസ്.സി ജ്യോഗ്രഫിയില്‍ പി.ഡബ്ല്യൂ.ഡി, ലക്ഷദ്വീപ് വിഭാഗത്തില്‍ ഓരോ ഒഴിവ് വീതവും പി.ജി ഒന്നാം വര്‍ഷ എം.എസ്.സി ജ്യോഗ്രഫിയില്‍ എസ്.ടി, പി.ഡബ്ല്യൂ.ഡി, സ്പോര്‍ട്സ്, ലക്ഷദ്വീപ് വിഭാഗത്തില്‍ ഓരോ ഒഴിവ് വീതവുമാണുള്ളത്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം സെപ്റ്റംബര്‍ 15 ന് രാവിലെ 11 ന് കോളെജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9995102040.

date