Skip to main content

മഞ്ചേരി മെഡിക്കല്‍ കോളെജില്‍ വിവിധ തസ്തികകളില്‍ നിയമനം

മഞ്ചേരി ഗവ മെഡിക്കല്‍ കോളെജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴിലുള്ള വൈറോളജി ലാബിലേക്ക് സയന്റിസ്റ്റ് മെഡിക്കല്‍ ആന്‍ഡ് നോണ്‍ മെഡിക്കല്‍, റിസര്‍ച്ച് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികളിലേക്ക് കരാര്‍ നിയമനം. പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ 18 ന് വൈകിട്ട് അഞ്ചിനകം  vrdlgmcm@gmail.com ല്‍ അയക്കണം. അപേക്ഷയില്‍ തസ്തിക വ്യക്തമാക്കണം. മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. അധികയോഗ്യതയുള്ളവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.govtmedicalcollegemanjeri.ac.in

date