Skip to main content

ആയുഷ്മാന്‍ ഭവ കാമ്പയിന് ചമ്പക്കുളത്ത് തുടക്കം

ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ആയുഷ്മാന്‍ ഭവ പദ്ധതിയുടെ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം ചെമ്പുംപുറം സി.എച്ച്.സി.യില്‍ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. ശ്രീകാന്ത് നിര്‍വഹിച്ചു. ചെമ്പുംപുറം സി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ (ഇന്‍ ചാര്‍ജ്) ലക്ഷ്മി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 
 
ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികളും സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ആയുഷ്മാന്‍ ഭവ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങില്‍ പി.ആര്‍.ഒ. എബ്രഹാം, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date