Skip to main content

ലോക വിനോദ സഞ്ചാര ദിനം: ടൂർ വാരാചരണവുമായി കെഎസ്ആർടിസി

ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ചു കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ടൂർ വാരാചരണം നടത്തുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ഒന്ന് വരെ വിവിധ ടൂർ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്.
ഗവി-കുമളി-കമ്പം: സെപ്റ്റംബർ 21ന് വൈകീട്ട് അഞ്ച് മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം കുമളി, കമ്പം, രാമക്കൽ മേട് എന്നിവ സന്ദർശിച്ച് അന്ന് ഹോട്ടലിൽ താമസം, ശനിയാഴ്ച ഗവിയിലും സന്ദർശനം നടത്തി ഞായറാഴ്ച രാവിലെ ആറ് മണിക്ക് കണ്ണൂരിൽ എത്തിച്ചേരും.
വാഗമൺ -മൂന്നാർ: സെപ്റ്റംബർ 22, 30 തീയതികളിൽ വൈകീട്ട് ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ വാഗമണ്ണിൽ എത്തിച്ചേരും. ഓഫ് റോഡ് ജീപ്പ് സഫാരി, പൈൻ ഫോറസ്റ്റ്, അഡ്വെഞ്ചർ പാർക്ക്, വാഗമൺ മേഡോസ് എന്നിവ സന്ദർശനം. രാത്രിയിൽ ക്യാമ്പ് ഫയർ  ഉണ്ടായിരിക്കും. രണ്ടാമത്തെ ദിവസം മൂന്നാറിൽ ആറോളം ഡെസ്റ്റിനേഷനുകൾ സന്ദർശിച്ച് അടുത്ത ദിവസം രാവിലെ ആറ് മണിക്ക് തിരിച്ചെത്തും.
മൂന്നാർ: സെപ്റ്റംബർ 30ന് വൈകീട്ട് ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് ഒക്ടോബർ മൂന്നിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തും. ഒന്നാമത്തെ ദിവസം ചതുരംഗപാറ വ്യൂ പോയിന്റ്, പൊന്മുടി ഡാം, ഗ്യാപ് റോഡ് വ്യൂ പോയിന്റ്, ഓറഞ്ച് ഗാർഡൻ, മാലൈ കള്ളൻ കേവ്, ഫോട്ടോ പോയിന്റ് എന്നിവ സന്ദർശിച്ച് മൂന്നാറിൽ ഹോട്ടലിൽ താമസം. രണ്ടാമത്തെ ദിവസം ഇരവികുളം നാഷണൽ പാർക്ക്, ബോട്ടാനിക്കൽ ഗാർഡൻ, ഫ്ളവർ ഗാർഡൻ, ലോക്ക് ഹാർട്ട് വ്യൂ പോയിന്റ്, കുണ്ടള തടാകം, സിഗ്നൽ പോയിന്റ് എന്നിവ സന്ദർശിക്കും.
പൈതൽ മല-ഏഴരക്കുണ്ട് വെള്ളച്ചാട്ടം-പാലക്കയം തട്ട്: സെപ്റ്റംബർ 24ന് രാവിലെ 6.30 പുറപ്പെട്ട് രാത്രി ഒമ്പത് മണിക്ക് തിരിച്ചെത്തുന്ന പാക്കേജിൽ മൂന്നു ഡെസ്റ്റിനേഷനുകൾ സന്ദർശിക്കും. ഭക്ഷണവും എൻട്രി ഫീ ഉൾപ്പെടെയാണ് പാക്കേജ.്
വയനാട്: സെപ്റ്റംബർ 24ന് രാവിലെ ആറ് മണിക്ക് പുറപ്പെട്ട് രാത്രി 10.30 തിരിച്ചെത്തുന്ന പാക്കേജിൽ ബാണാസുരസാഗർ ഡാം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം, ലക്കിടി വ്യൂ പോയിന്റ്, ഹണി മ്യൂസിയം, പൂക്കോട് തടാകം, ചെയിൻ ട്രീ എന്നിവ സന്ദർശിക്കും.
വയനാട്: സെപ്റ്റംബർ 30ന് രാവിലെ 5.45നു പുറപ്പെട്ട് സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി ഇക്കോ പാർക്ക് (ഗ്ലാസ് ബ്രിഡ്ജ്),  മുത്തങ്ങ ജംഗിൾ സഫാരി എന്നിവ സന്ദർശിച്ച് രാത്രി രണ്ട് മണിയോടെ കണ്ണൂരിൽ തിരിച്ചെത്തുന്നു. മുത്തങ്ങ വന്യ ജീവി സാങ്കേതത്തിലൂടെയുള്ള രാത്രി യാത്രയാണ് ഈ പാക്കേജിന്റെ പ്രത്യേകത.
റാണിപുരം-ബേക്കൽ: ഒക്ടോബർ ഒന്നിന് രാവിലെ ആറ് മണിക്ക് പുറപ്പെട്ട് രാത്രി ഒമ്പത് മണിക്ക് തിരിച്ചെത്തുന്ന പാക്കേജിൽ വടക്കേ മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം ഹിൽ സ്റ്റേഷൻ, ബേക്കൽ ഫോർട്ട്, ബേക്കൽ ബീച്ച് ആൻഡ് പാർക്ക് എന്നിവ ഉൾപ്പെടുന്നു. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും ഫോൺ: 8089463675, 9496131288.
 

date