Skip to main content

ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു 

ആലപ്പുഴ: ക്ഷീര മേഖലയിലെ ഉന്നമനം ലക്ഷ്യമിട്ട് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ നിര്‍വഹിച്ചു. 

പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപ ചെലവിലാണ് കറവ പശുക്കളുള്ള ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്നത്. 270 ക്ഷീര കര്‍ഷകര്‍ക്കാണ് കാലിത്തീറ്റ ലഭിക്കുക. തൈക്കല്‍ കുഞ്ഞിത്തൈ ക്ഷീരോത്പാദന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് സതി അനില്‍കുമാര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ മിനി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ടി.കെ. സത്യാനന്ദന്‍, പഞ്ചായത്തംഗം ജാന്‍സി ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.

date