Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പെരിന്തൽമണ്ണ താലൂക്കിലെ ശ്രീ തിരുനാരായണപുരം ക്ഷേത്രം, ശ്രീ തീയ്യാടിക്കാവ് അയ്യപ്പ ക്ഷേത്രം എന്നിവിടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത ധർമ്മസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ഒക്‌ടോബർ 13ന് വൈകീട്ട് അഞ്ചിന് മുൻപായി തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസിൽ ലഭിക്കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിശദവിവരങ്ങൾക്കുമായി മേപ്പടി ഓഫീസിലോ, ബോർഡിന്റെ പെരിന്തൽമണ്ണ ഡിവിഷൻ ഇൻസ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.

date