Skip to main content

ബേപ്പൂർ മണ്ഡലത്തിൽ നിപ ജാഗ്രത പ്രവർത്തനങ്ങൾ ആരംഭിച്ചു

 

കോർപ്പറേഷൻ പരിധിയിൽ ചെറുവണ്ണൂരിൽ നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ബേപ്പൂർ നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം ചേർന്നു. ഓൺലൈനായി ചേർന്ന അവലോകന യോഗത്തിന് മണ്ഡലത്തിന്റെ ജനപ്രതിനിധി കൂടിയായ മന്ത്രി പി എ മുഹമ്മദ് റിയാസ് നേതൃത്വം നൽകി. 

രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മണ്ഡലത്തിൽ ഉടനീളം സ്വീകരിക്കേണ്ട മറ്റ് പ്രതിരോധ നടപടികളെ കുറിച്ച് യോഗം അവലോകനം നടത്തി. പ്രതിരോധ നടപടികൾ കൃത്യമായി ഉറപ്പുവരുത്താൻ മന്ത്രി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾക്ക് നിർദ്ദേശം നൽകി. 

മേയർ ഡോ. ബീന ഫിലിപ്പ് , മുൻസിപ്പൽ ചെയർമാൻ എൻ സി റസാക്ക്, രാമനാട്ടുകര മുൻസിപ്പൽ ചെയർപേഴ്സൺ ബുഷറ റഫീഖ്, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് അനുഷ വി, സ്ഥിരം സമിതി ചെയർമാൻമാർ, ജില്ലാ കലക്ടർ എ ഗീത, ഹെൽത്ത് മിഷൻ ഡിപി എം ഡോക്ടർ ഷാജി, ജില്ലാ പോലീസ് കമ്മീഷണർ ബൈജു, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date