Skip to main content

ഇപിഎഫ് പരാതി പരിഹാര സമ്പർക്ക പരിപാടി 28ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട 'നിധി താങ്കൾക്കരികെ ജില്ല വ്യാപന പദ്ധതി' ഗുണഭോക്താക്കൾക്കായുള്ള പരാതി പരിഹാര സമ്പർക്ക പരിപാടി സെപ്റ്റംബർ 28ന് നടക്കും. കൂത്തുപറമ്പ് വീവേഴ്‌സ് സഹകരണ സംഘം ഹാൾ, കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹാൾ എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് പരിപാടി. ഇപിഎഫ് അംഗങ്ങൾ, തൊഴിലുടമകൾ, ഇ പി എസ് പെൻഷണർമാർ, തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർക്ക് ഒരേ സമയം വിവര കൈമാറ്റവും പരാതി പരിഹാരവും ഈ പരിപാടിയിലൂടെ സാധിക്കും. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം എത്തിച്ചേരുക. ഫോൺ: 0497 2712388.
 

date