Skip to main content

സ്വയം തൊഴിൽ വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന  പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതിയിൽപ്പെട്ട യുവതീ യുവാക്കൾക്കായി നടപ്പാക്കുന്ന ലഘു വ്യവസായ യോജന പദ്ധതിയിൽ സ്വയം തൊഴിൽ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി രണ്ട് മുതൽ നാല് ലക്ഷം രൂപയാണ് വായ്പ അനുവദിക്കുന്നത്.
അപേക്ഷകർ 18നും 55നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കുടുംബ  വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. ആറ് ശതമാനം പലിശ  നിരക്കിൽ വായ്പ തുക 60 തുല്യ മാസ ഗഡുക്കളായി  (പിഴപ്പലിശയുണ്ടെങ്കിൽ  അതും സഹിതം) തിരിച്ചടക്കണം. കോർപ്പറേഷന്റെ  നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ജാമ്യം ഹാജരാക്കണം. താൽപര്യമുള്ളവർ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497 2705036, 9400068513.

date