Skip to main content

അധ്യാപക ബാങ്കിലേക്ക് അപേക്ഷ ക്ഷണിച്ചു

സാക്ഷരതാ മിഷൻ ഹയർ സെക്കണ്ടറി വകുപ്പുമായി ചേർന്ന് നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ കോഴ്‌സിലേക്കുള്ള പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി വിഷയങ്ങളിലെ അധ്യാപക ബാങ്കിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, ബിഎഡ്, സെറ്റ് എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ ജില്ലാ കോ-ഓർഡിനേറ്റർ, ജില്ലാ സാക്ഷരതാമിഷൻ, സിവിൽ സ്റ്റേഷൻ പി ഒ കണ്ണൂർ എന്ന വിലാസത്തിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം സെപ്തംബർ 20 നകം അപേക്ഷ  നൽകണം.

date