Skip to main content
ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 ഉദ്ഘാടനം തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവ്വഹിക്കുന്നു

തളിപ്പറമ്പിൽ ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 ക്ക് തുടക്കം

ഗാന്ധിജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ശുചിത്വ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് തളിപ്പറമ്പ് നഗരസഭ. കേന്ദ്ര പാർപ്പിട നഗര കാര്യ മന്ത്രാലയം നടപ്പാക്കുന്ന ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 ക്യാമ്പയിൻ പ്രവർത്തനത്തിന്റെ  ഉദ്ഘാടനം നഗരസഭ അധ്യക്ഷ മുർഷിദ കൊങ്ങായി നിർവഹിച്ചു. ക്യാമ്പയിന്റെ ഭാഗമായി വിവിധ ശുചിത്വ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. സെപ്റ്റംബർ 17ന് മാസ്സ് ക്ലീനിങ് ഡ്രൈവ് നടത്തും. ടൗൺസ്‌ക്വയറിൽ നടന്ന പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ആർ ഡി ഒ  ഇ പി മേഴ്‌സി ലോഗോ പ്രകാശനവും, തളിപ്പറമ്പ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ ചിത്ര രചന ഉദ്ഘാടനവും നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ കെ പി ഖദീജ, കൗൺസിലർ വത്സരാജൻ, സെക്രട്ടറി കെ പി സുബൈർ, തളിപ്പറമ്പ് നഗരസഭ ക്ലീൻ സിറ്റി മാനേജർ എ പി രഞ്ജിത് കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളായ കെ എസ് റിയാസ്, മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു. തളിപ്പറമ്പ് സർ സൗയ്യിദ് കോളേജിലെ വിദ്യാർഥികളുടെ ഫ്ളാഷ്മോബും അരങ്ങേറി.

date