Skip to main content

അറിയിപ്പുകൾ

 

സൗജന്യ പി എസ് സി പരിശീലനം  

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പി എസ് സി നടത്തുന്ന വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന പ്ലസ് ടുവും അതിനു മുകളിൽ യോഗ്യതയുമുളള ഉദ്യോഗാർത്ഥികൾക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തുന്നു. പ്രസ്തുത പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി പി എസ് സി നിഷ്കർഷിക്കുന്ന പ്രായപരിധിയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 20നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495-2370179 . 

 

സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു 

ഗവ. മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സമിതിയുടെ കീഴിൽ വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. 690/- രൂപ ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്കാലികമായാണ് നിയമനം. പ്രായപരിധി 60 വയസ്സിന് താഴെ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 20ന് രാവിലെ 11 മണിക്ക് അസൽ രേഖകൾ സഹിതം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ഓഫീസിന് സമീപം എത്തിച്ചേരേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് - 0495 2359645.

 

ഇന്റർവ്യൂ മാറ്റി

സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മായനാട് ഗവ. ആശാഭവനിൽ (സ്ത്രീ) സെപ്റ്റംബർ 18ന് നടത്താൻ തീരുമാനിച്ചിരുന്ന ജെ പി എച്ച് എൻ, മൾട്ടി ടാസ്ക് കെയർ പ്രോവൈഡേഴ്സിന്റെ ഇന്റർവ്യൂ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചതായി സൂപ്രണ്ട് അറിയിച്ചു.

date