Skip to main content

കൃഷിഭവനിൽ ഇന്റേൺഷിപ്പ്

ജില്ലയിലെ 89 കൃഷിഭവനുകളിൽ ആറ് മാസത്തേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വി എച്ച് എസ് സി (അഗ്രി) പൂർത്തിയാക്കിയവർക്കും അഗ്രികൾച്ചർ/ ഓർഗാനിക് ഫാർമിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. പ്രതിമാസം 5,000 രൂപ വീതം ലഭിക്കും. അപേക്ഷകർ 2023 ആഗസ്റ്റ് ഒന്നിന് 18 നും 41നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സെപ്റ്റംബർ 19 വരെ https://keralaagriculture.gov.in/ എന്ന പോർട്ടലിലൂടെ ഓൺലൈനായോ കൃഷിഭവൻ/ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്/ പ്രിൻസിപ്പൽ കൃഷി ഓഫീസ് എന്നിവിടങ്ങളിലേക്കോ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ അതാത് കൃഷിഭവനുകളിൽ ലഭിക്കും.
 

date