Skip to main content

ജില്ലാ  സിവിൽ സർവീസ് കായികമേള

സർക്കാർ ജീവനക്കാർക്കായുള്ള ജില്ലാ സിവിൽ സർവീസ് കായികമേള സെപ്റ്റംബർ 25, 26 തീയതികളിൽ കണ്ണൂരിലെ വിവിധ സ്റ്റേഡിയങ്ങളിൽ നടക്കും. അത്ലറ്റിക്സ്, ഷട്ടിൽ ബാഡ്മിന്റൺ, ഫുട്ബോൾ, ടേബിൾ ടെന്നീസ്, നീന്തൽ, വോളിബോൾ, ബാസ്‌കറ്റ്ബോൾ, ക്രിക്കറ്റ്, പവർ ലിഫ്റ്റിംഗ്, വെയിറ്റ് ലിഫ്റ്റിംഗ് ആന്റ് ബെസ്റ്റ് ഫിസിക്, കബഡി, ചെസ്, ഹോക്കി, കാരംസ് എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷൻ. പങ്കെടുക്കാൻ താൽപര്യമുള്ളവർ അപേക്ഷയും, വകുപ്പ് മേധാവികൾ സാക്ഷ്യപ്പെടുത്തിയ യോഗ്യതാ ഫോമും സഹിതം സെപ്റ്റംബർ 21ന് വൈകീട്ട് 5 മണിക്ക് മുമ്പായി ജില്ലാ സ്പോർട്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2700485.

date