Skip to main content
ജലസംഭരണിയുടെയും ഓഫീസ് സമുച്ചയത്തിന്റെയും നിർമ്മാണ പ്രവർത്തന ഉദ്ഘാടനം ചങ്ങനാശേരി പെരുന്നയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു

ജലസംഭരണിയുടെയും ഓഫീസ് സമുച്ചയത്തിന്റെയും നിർമാണോദ്ഘാടനം നടത്തി

കോട്ടയം:  ചങ്ങനാശേരിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി  ജല അതോറിറ്റി പുതിയതായി നിർമിക്കുന്ന 15 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയുടെയും ഓഫീസ് സമുച്ചയത്തിന്റെയും നിർമാണോദ്ഘാടനം   ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പെരുന്നയിൽ നിർവഹിച്ചു. പദ്ധതി പൂർത്തിയാകുന്നതോടുകൂടി ചങ്ങനാശ്ശേരിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
 2024-25 കാലയളവിൽ  കേരളത്തിലെ 70,85,000 കുടുംബങ്ങളിൽ കുടിവെള്ളം എത്തിക്കുമെന്നും കോട്ടയം ജില്ലയിൽ 3860 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചങ്ങനാശ്ശേരി നഗരസഭ, പായിപ്പാട്, വാഴപ്പള്ളി ഗ്രാമപഞ്ചായത്തുകളിലെ  അയ്യായിരത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്ന തരത്തിൽ 10 കോടി രൂപ ചെലവിട്ടാണ് ജലസംഭരണി നിർമ്മിക്കുന്നത്.  
അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി നഗരസഭ അധ്യക്ഷ  ബീന ജോബി വിശിഷ്ടാതിഥിയായി. നഗരസഭ ഉപാധ്യക്ഷൻ മാത്യൂസ് ജോർജ്, പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. മോഹനൻ, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ, കേരള ജല അതോറിറ്റി ബോർഡ് അംഗം ഷാജി പാമ്പൂരി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. എം. നജിയ, പി. എ.നിസാർ, എൽസമ്മ ജോബ്, നഗരസഭ അംഗം  കൃഷ്ണകുമാരി രാജശേഖരൻ, കേരള ജല അതോറിറ്റി ചീഫ് എൻജിനീയർ നാരായണൻ നമ്പൂതിരി, എക്സിക്യൂട്ടീവ് എൻജിനീയർമാരായ എസ്. ജി. കാർത്തിക, സന്ധ്യ എസ്. നായർ,  രാഷ്ട്രീയപാർട്ടി പ്രതിനിധികളായ രതീഷ് ചെങ്കിലാത്ത്, എം.ആർ. രഘുദാസ്, ജോണി ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, സി.എം. റഹ്‌മത്തുള്ള, ലിനു ജോബ്, കുര്യൻ തൂമ്പുങ്കൽ, മൻസൂർ, ജെയിംസ് കാലാവടക്കൻ, എം. ആർ. മഹേഷ്, ടി. ഡി.ജോസൂട്ടി, കെ. കെ. സാബു, പി.കെ. പ്രദീപ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

 

date