Skip to main content

പട്ടികജാതി വികസന വകുപ്പ് ഡിജിറ്റൽ സർവേ നടത്തുന്നു

 
കോട്ടയം: കേരളത്തിലെ പട്ടികജാതി സങ്കേതങ്ങളുടെയും  കുടുംബങ്ങളുടെയും  സാമൂഹിക, സാമ്പത്തിക പശ്ചാത്തലസ്ഥിതിവിവരങ്ങൾ ശേഖരിക്കുന്നതിനായി പട്ടികജാതിവികസന വകുപ്പ് ഡിജിറ്റൽ സർവേ നടത്തുന്നു. എല്ലാ പട്ടികജാതി  കുടുംബങ്ങളും നേരിട്ട് സന്ദർശിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. വീടുകളുടെ ലൊക്കേഷൻ അടക്കമുള്ള 286 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയാണ് മൊബൈൽആപ്പ് വഴി സർവേയ്ക്ക് ഉപയോഗിക്കുന്നത്. വകുപ്പിലെ എസ്.സി പ്രൊമോട്ടർമാർ, സോഷ്യൽ വർക്കർമാർ, അക്രെഡിറ്റഡ് എൻജിനീയർ/ഓവർസീയർമാർ എന്നിവരെയാണ് വിവരശേഖരണത്തിനായി ചുമതലപ്പെടുത്തുന്നത്. ഇതിന് മുമ്പ് 2010 ലാണ് വകുപ്പ് കിലയുടെ സഹകരണത്തോടെ കോളനികളുടെയും കുടുംബങ്ങളുടെയും സമഗ്ര സർവേ നടത്തി വിവരശേഖരണം തയ്യാറാക്കിയത്.
ഡിജിറ്റൽ സർവേക്കുള്ള മൊബൈൽആപ്പ് തയ്യാറാക്കിയിട്ടുള്ളത് മെർജിയസ് ഐടി സോലൂഷ്യൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്. കോട്ടയം ജില്ലയിൽ സർവേയ്ക്കുള്ള മുന്നൊരുക്കങ്ങൾ ജില്ലാ പട്ടികജാതിവികസന വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. സർവേ പ്രവർത്തകർക്കുള്ള ഏകദിന പരിശീലന പരിപാടി സെപ്റ്റംബർ 16ന് കോട്ടയം ജില്ലാ പഞ്ചായത്ത ്ഹാളിൽ വച്ച് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാകളക്ടർ വി വിഗ്നേശ്വരി മുഖ്യ പ്രഭാഷണംനടത്തും.

 

date