Skip to main content

എം.എസ്.എം.ഇ ഹെൽപ്പ് ഡെസ്‌ക്

കോട്ടയം: സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ ടാക്‌സ് ഫയലിംഗ്, ഓഡിറ്റിംഗ്, സംരംഭത്തിന്റെ വളർച്ചക്കായുള്ള മറ്റ് മാർഗനിർദ്ദേശങ്ങൾ എന്നിവ നൽകുന്നതിനായി കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് കോട്ടയം ബ്രാഞ്ചിന്റെയും സഹകരണത്തോടെ എം.എസ്.എം. ഇ ഹെൽപ്പ് ഡസ്‌ക് ആരംഭിക്കുന്നു. കൊല്ലാട് ഐ.സി.എ.ഐ ഭവനിൽ ഇന്ന് (സെപ്റ്റംബർ 16) ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഹെൽപ് ഡെസ്‌കിന്റെ ഉദ്ഘാടനം നിർവഹിക്കും. എല്ലാ മാസവും ആദ്യ ശനിയാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ഇവിടെ എത്തി സംശയനിവാരണംനടത്താൻ സംരംഭകർക്ക് അവസരമുണ്ടാകും.

 

date