Skip to main content

ജില്ലാതല സിവിൽ സർവീസ് മത്സരങ്ങൾ സെപ്റ്റംബർ 25,26ന്

കോട്ടയം: കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാർക്കുവേണ്ടി ജില്ലാതല സിവിൽ സർവീസ് മത്സരങ്ങൾ സെപ്റ്റംബർ 25, 26 തീയതികളിൽ നടക്കും. സെപ്റ്റംബർ 25ന് കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽവച്ച് വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ, ഷട്ടിൽ ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, പവർ ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് ആൻഡ് ബെസ്റ്റ് ഫിസിക്, കബഡി, റസ്‌ലിംഗ്, ക്രിക്കറ്റ്, ചെസ്, ക്യാരംസ്, ഹോക്കി, സ്വിമ്മിംഗ് എന്നീ മത്സരങ്ങളും സെപ്റ്റംബർ 26ന് നെഹ്റു സ്റ്റേഡിയത്തിൽ അത്ലറ്റിക്, ഫുട്ബോൾ മത്സരങ്ങളും നടത്തും.
മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ മേലധികാരി സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച എലിജിബിലിറ്റി ഫോറം( ഒന്നിലധികം കായിക ഇനങ്ങളിൽ മത്സരിക്കുന്നവർ മുകളിൽ കായികഇനം രേഖപ്പെടുത്തിയ വെവ്വേറെ  ഫോമുകൾ) സഹിതം സെപ്റ്റംബർ 21ന് വൈകിട്ട് അഞ്ചിന് ഇൻഡോർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നേരിട്ട് നൽകുകയോ സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ, ഇൻഡോർ സ്റ്റേഡിയം എന്ന വിലാസത്തിൽ തപാൽ മാർഗം അയച്ചുനൽകുകയോ ചെയ്യണം.
 

 

date