Skip to main content

മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷിക്കാം

കോട്ടയം: സംസ്ഥാനത്തെ 60 വയസ് കഴിഞ്ഞ ദാരിദ്ര രേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്കു കൃത്രിമ ദന്തനിര വയ്ക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് മുഖേന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷിക്കാം. പല്ലുകൾ പൂർണമായി നഷ്ടപ്പെട്ടവരും ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗ യോഗ്യമല്ലാത്തതിനാൽ പറിച്ചു നീക്കേണ്ടവരും നിശ്ചിത ഫോറത്തിൽ ഡെന്റിസ്റ്റിന്റെ സാക്ഷ്യപത്രത്തോടൊപ്പം www.suneethi.sjd.kerala.gov.in മുഖേന അപേക്ഷിക്കണം. വിശദവിവരത്തിന് വെബ്‌സൈറ്റ്: swd.kerala.gov.in ഫോൺ:04812563980

 

date