Skip to main content

സംസ്ഥാന സിവിൽ സർവീസ് കായികമേള കബഡി, യോഗ, ഖോ-ഖോ, റസലിങ്ങ് സെലക്ഷൻ ട്രയൽസ്

കോട്ടയം:  സംസ്ഥാന സിവിൽ സർവീസ് കായികമത്സരങ്ങളോടനുബന്ധിച്ച് സെപ്റ്റംബർ 19ന് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽവെച്ച് ഖോ-ഖോ, കബഡി എന്നീ കായികഇനങ്ങളുടെയും സെപ്റ്റംബർ 20 ന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ വെച്ച് റസ്‌ലിങ്ങ്, യോഗ എന്നീ കായിക ഇനങ്ങളുടെയും സംസ്ഥാനതല സെലക്ഷൻ ട്രയൽസ്  നടത്തുന്നു.പങ്കെടുക്കാൻ  താൽപ്പര്യമുള്ള സർക്കാർ ജീവനക്കാർ മേലധികാരി സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി ഫോറം സഹിതം അതത് സെന്ററുകളിൽ രാവിലെ എട്ട് മണിയ്ക്കകം റിപ്പോർട്ട് ചെയ്യണം.വിശദവിവരത്തിന് ഫോൺ: 8547575248,0481-2563825
 

date