Skip to main content

പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം

 

ഭൂമി സംബന്ധിച്ച പരാതികളിൽ സർവ്വേ റിപ്പോർട്ട് തേടി

ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം ഭൂമി സംബന്ധിച്ച നാല് പരാതികൾ പരിഗണിച്ചു. ഇവയിൽ തീർപ്പ് കൽപ്പിക്കുന്നതിനായി സർവേ റിപ്പോർട്ട് ലഭ്യമാക്കാൻ താമരശ്ശേരി തഹസിൽദാർക്ക് ജില്ലാ കലക്ടർ എ ഗീത നിർദേശം നൽകി.
തൊഴിൽ ദാതാവിന്റെ പീഡനം മൂലം മസ്‌കറ്റിൽ നിന്നും തിരിച്ചെത്തിയ പ്രവാസിയുടെ പരാതി തുടർനടപടികൾക്കായി  സർക്കാരിലേക്ക് കൈമാറിയതായി നോർക്ക പ്രതിനിധി അറിയിച്ചു. കമ്മിറ്റിയുടെ അടുത്ത യോഗം രണ്ട് മാസത്തിനുള്ളിൽ ചേരും. 
ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രവികുമാർ, ക്രൈംബ്രാഞ്ച് ഡി വൈ എസ് പി പ്രമോദ്, സർക്കാർ പ്രതിനിധി കെ. കെ. ഹംസ, നോർക്ക സെൻട്രൽ മാനേജർ രവീന്ദ്രൻ സി, പ്രവാസി ക്ഷേമനിധി ബോർഡ് പ്രതിനിധി ബാബുരാജ് എന്നിവർ പങ്കെടുത്തു.

date