Skip to main content

തിരക്കൊഴിയാതെ അടൂരിലെ സംഭരണകേന്ദ്രം

 

പ്രളയക്കെടുതികള്‍ക്ക് ശേഷവുംതിരക്കൊഴിയാതെ അടൂര്‍ മാര്‍ത്തോമ്മ കണ്‍വെന്‍ഷന്‍ സെന്ററിലെ സംഭരണ കേന്ദ്രം. ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ജില്ലയിലെ വിവിധ ഉപസംഭരണ േകന്ദ്രങ്ങളിലേക്ക് ക്യാമ്പുകളില്‍ വിതരണത്തിനായി സാധനങ്ങള്‍ എത്തിച്ചിരുന്നത് പ്രധാന സംഭരണകേന്ദ്രമായ ഇവിടെ നിന്നാണ്. അടൂരിലുള്ള പ്രധാന സംഭരണ േകന്ദ്രത്തിന് പുറമേ ജില്ലയില്‍ എട്ട് സ്ഥലങ്ങളിലായി ഉപസംഭരണകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളമിറങ്ങിയശേഷം ക്യാമ്പുകളില്‍ നിന്ന് വീടുകളിലേയ്ക്ക് മടങ്ങുന്നവര്‍ക്ക് സംഭരണകേന്ദ്രത്തില്‍ ലഭിച്ച സാധനങ്ങള്‍ വിതരണംചെയ്യുകയാണ് ഇവിടെ.തിരുവല്ല, മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി, കോന്നി താലൂക്കുകളിലെ വിവിധ സംഭരണകേന്ദ്രങ്ങളിലേക്കാണ് ഇവി െടനിന്നും സാധനങ്ങള്‍ നല്‍കുന്നത്. അടൂര്‍ താലൂക്കിലേക്കുള്ള ടേക്ക് ഹോം കിറ്റുകളും തയാറാക്കി ഇവി െടനിന്നും വിതരണം ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരുടെ സേവനമാണ് ഇതിനായി ലഭിക്കുന്നത്. സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള ഭക്ഷണം റവന്യു വകുപ്പിന്റെ ചുമതലയില്‍ നല്‍കുന്നുണ്ട്. കുടുംബശ്രീയുടെ പത്തനംതിട്ടയിലുള്ള കഫേ കുടുംബശ്രീയുടെ ചുമതലയിലാണ് സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള ഭക്ഷണം എത്തിക്കുന്നത്. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും എത്തുന്ന അവശ്യസാധനങ്ങളും തുണിത്തരങ്ങളും തരംതിരിച്ച് വിവിധ ക്യാമ്പുകളിലെ ആവശ്യാനുസരണം ഉപസംഭരണകേന്ദ്രങ്ങളിലേക്ക് എത്തിക്കുകയെന്ന ശ്രമകരമായ ജോലിയാണ് പ്രധാന സംഭരണകേന്ദ്രത്തിന് നിര്‍വഹിക്കാനുള്ളത്. 

ഈ മാസം 18ന് ആരംഭിച്ച അടൂരിലെ കളക്ഷന്‍ സെന്ററിലേയക്ക് സംസ്ഥാനത്തിന് പുറത്ത് നിന്നുള്‍പ്പെടെ നിരവധി സഹായങ്ങളാണ് എത്തിയത്. ഏറ്റവുംകൂടുതല്‍ സഹായം ലഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നാണ്. കൂടാതെ പഞ്ചാബില്‍ നിന്നും പാലുല്‍പ്പന്നങ്ങളും, ഗുജറാത്തില്‍ നിന്നും അമുലിന്റെ ഉല്‍പ്പന്നങ്ങളും ഇവിടെയെത്തിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ   ഭരണകൂടത്തിന്റെ കീഴില്‍ പ്രളയബാധിതര്‍ക്കായി ശേഖരിച്ച സാധനങ്ങളും ഇവിടെയാണ് എത്തിച്ചിരുന്നത്. സംഭരണ കേന്ദ്രത്തില്‍ രാത്രിയും പകലുമായി നിന്ന് സാധനങ്ങള്‍ തരംതിരിക്കുന്ന ജോലി വോളന്റിയേഴ്‌സ് ഇപ്പോഴും തുടരുകയാണ്. അര്‍ഹരായവര്‍ക്ക് സേവനം എത്തിക്കണമെന്ന് ഉദ്ദേശത്തോടെ നിരവധി ആളുകള്‍ അടൂരിലെ കളക്ഷന്‍ സെന്ററുകളിലേക്ക് സഹായ പ്രവാഹവുമായി ഇപ്പോഴും എത്തുന്നുണ്ട്. അടൂര്‍ ഭൂരേഖ തഹസീല്‍ദാര്‍  കെ. നവീന്‍ ബാബുവിന്റെ നേതൃത്വത്തില്‍ റവന്യു വകുപ്പിലെ 15ഓളം ഉദേ്യാഗസ്ഥരാണ് സംഭരണകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.                      (പിഎന്‍പി 2600/18)

date