Skip to main content

അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: മക്കളില്ലാത്തതും, സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടില്ലാത്തതും, ബന്ധുക്കളുടെ സംരക്ഷണത്തില്‍ കഴിയുന്നതുമായ 50 വയസിന് മുകളില്‍ പ്രായമുളള വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി/മനോരോഗിയായ കുട്ടികളുള്ള വിധവകളെയും പരിഗണിക്കും. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. ഫോണ്‍: 9497274121.

date