Skip to main content

തപാൽ അദാലത്ത്

മഞ്ചേരി പോസ്റ്റൽ ഡിവിഷന് കീഴിലെ പോസ്റ്റ് ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി തപാൽ അദാലത്ത് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 26ന് വൈകീട്ട് മൂന്നിന് മഞ്ചേരി പോസ്റ്റൽ സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന അദാലത്തിൽ കൗണ്ടർ സേവനങ്ങൾ, സേവിങ്സ് ബാങ്ക്, മണി ഓർഡർ തുടങ്ങി വിവിധ തപാൽ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കും. അദാലത്തിലേക്കുള്ള പരാതികൾ സെപ്റ്റംബർ 22നകം പോസ്റ്റൽ സൂപ്രണ്ട്, മഞ്ചേരി ഡിവിഷൻ, മഞ്ചേരി-676121 എന്ന വിലാസത്തിൽ ലഭിക്കണം. കവറിന് മുകളിൽ 'ഡിവിഷണൽ ഡാക് അദാലത്ത്, സെപ്റ്റംബർ 2023' എന്ന് എഴുതണം.

date