Skip to main content

ജൂബിലി ആഘോഷതുക കേരളത്തിന് നല്‍കി തെലുങ്കാന സ്‌കൂള്‍

 

രജത ജൂബിലി ആഘോഷിക്കുന്നതിന് സമാഹരിച്ച തുക കേരളത്തിലെ ദുരിതബാധിതര്‍ക്ക് ആശ്വാസമായി നല്‍കി തെലുങ്കാന സ്‌കൂള്‍. ട്രിനിറ്റി എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ തെലുങ്കാല സംസ്ഥാത്തെ മഞ്ചേരിയല്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ട്രിനിറ്റി ഹൈസ്‌കൂളാണ് ആഘോഷത്തിനായി ചെലവഴിക്കാനിരുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. സ്‌കൂള്‍ അധികൃതരും  അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ശേഖരിച്ച  1,66,780 രൂപ  യുടെ ചെക്ക്  സ്‌കൂള്‍ ഡയറക്ടറും പ്രിന്‍സിപ്പാളുമായ പള്ളിക്കത്തോട് സ്വദേശി ജോണ്‍ തോമസ് ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനിയ്ക്ക് കൈമാറി. 

date