Skip to main content

ഇ.എസ്.ഐ സ്‌കീം പരാതിപരിഹാര സെല്‍ യോഗം ഒക്ടോബര്‍ അഞ്ചിന്

പാലക്കാട് ഇ.എസ്.ഐ ആശുപത്രിയുടെ കീഴിലുള്ള ഇ.എസ്.ഐ ഡിസ്‌പെന്‍സറികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്കുള്ള ഇ.എസ്.ഐ സ്‌കീം സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ ഇ.എസ്.ഐ ആശുപത്രിയില്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ 11.30 ന് പരാതി പരിഹാര സെല്‍ യോഗം നടക്കും. ഇ.എസ്.ഐ ഗുണഭോക്താക്കള്‍ സെപ്റ്റംബര്‍ 30 നകം പരാതികള്‍ രേഖാമൂലം നല്‍കണം. പരാതി നേരില്‍ ഉന്നയിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രേഖാമൂലം യോഗത്തില്‍ നല്‍കാമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2500134
 

date