Skip to main content

ഷി ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം 29 ന്

ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വനിതകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കായുള്ള ഷി ക്യാമ്പയിന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും മെഡിക്കല്‍ ക്യാമ്പും കൊടുമ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സെപ്റ്റംബര്‍ 29 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കും. കുടുംബ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ് അധ്യക്ഷനാകുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി വിശിഷ്ടാതിഥിയാകും. ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. ജ്യോതി വിഷയാവതരണം നടത്തും. പരിപാടിയില്‍ കൊടുമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ ശാന്ത, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാലിനി കറുപ്പേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത പോള്‍സണ്‍, നഗരസഭ കൗണ്‍സിലര്‍ ജ്യോതിമണി, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ലക്ഷ്മി ജി. കര്‍ത്ത, ഫാര്‍മസിസ്റ്റ് അനുജ സുകുമാരന്‍, നാഷണല്‍ ആയുസ് മിഷന്‍ ഡി.പി.എം കെ.എസ് സുനിത, ഷി ക്യാമ്പയിന്‍ കണ്‍വീനര്‍ ഡോ. രഹന എം. രവീന്ദ്രന്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. രജിസ്‌ട്രേഷനായി 0491 2578115, 0491 2968115 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

date