Skip to main content

സ്വച്ഛത ഹി സേവാ ക്യാമ്പയിന്‍: മനുഷ്യ ചങ്ങല തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍

സ്വച്ഛത ഹി സേവാ ക്യാമ്പയിനിന്റെ ഭാഗമായി പട്ടിത്തറ പഞ്ചായത്തില്‍ പടിഞ്ഞാറങ്ങാടി ടൗണില്‍ തൃത്താല ഗവ കോളെജ്, പറക്കുളം എന്‍.എസ്.എസ് കോളെജ് എന്നിവിടങ്ങളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മനുഷ്യചങ്ങല തീര്‍ത്തു. പടിഞ്ഞാറങ്ങാടി ടൗണില്‍ പറക്കുളം എന്‍.എസ്.എസ് കോളെജിലെ കുട്ടികളുടെ ഫ്‌ളാഷ് മോബും സ്‌കിറ്റും നടന്നു. എല്ലാവരും ചേര്‍ന്ന് ശുചിത്വ പ്രതിജ്ഞ എടുത്തു. ശുചിത്വ മിഷന്‍ തൃത്താല ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍, എന്‍.എസ്.എസ് കുട്ടികള്‍ അധ്യാപകര്‍, പട്ടിത്തറ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 185 പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

date