Skip to main content
ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു

ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു

ആലപ്പുഴ: കരപ്പുറം ചേര്‍ത്തല വിഷന്‍ 2023ന്റെ ഭാഗമായി കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ നടന്ന ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുത്തറ  നിര്‍വഹിച്ചു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ 10,000 ടിഷ്യൂ കള്‍ച്ചര്‍ വാഴ തൈകളാണ് കൃഷിഭവന്‍ വഴി വിതരണം ചെയ്യുന്നത്. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനില്‍കുമാര്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി, പഞ്ചായത്ത് അംഗങ്ങള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

date