Skip to main content

വി.എച്ച്.എസ്.സി. കുട്ടികളുടെ പ്രോജക്ടുകള്‍ക്ക് ധനസഹായവുമായി എസ്.എസ്.കെ.

ആലപ്പുഴ: സ്‌കില്‍ ഷെയര്‍ പ്രോജക്ട് പദ്ധതിയുടെ ഭാഗമായി വി.എച്ച്.എസ്.സി. കുട്ടികളുടെ പ്രോജക്ടുകള്‍ക്ക് ധനസഹായവുമായി സമഗ്രശിക്ഷ കേരളം (എസ്.എസ്.കെ.). ക്ലാസ് മുറികളിലൂടെ നേടുന്ന അറിവുകളും ശേഷികളും സമൂഹത്തിന് ഗുണകരമാകുന്ന പ്രോജക്ടുകളോ പ്രോഡക്ടുകളോ ആക്കുന്ന രീതിശാസ്ത്രമാണ് സ്‌കില്‍ ഷെയര്‍ പ്രോജക്ട്. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച 5 പ്രോജക്ടുകള്‍ക്ക് 50,000 രൂപ വീതം ധനസഹായം നല്‍കും. 40% ആദ്യ ഗഡുവായി സെപ്റ്റംബര്‍ 30 നുള്ളില്‍ നല്‍കും. 

ഇതിനു മുന്നോടിയായി നടത്തിയ പ്രോജക്ട് അവതരണം ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം.വി. പ്രിയ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വി.എച്ച്.എസ്.ഇ. സ്‌കൂളുകളില്‍ നിന്നുള്ള 20 ടീമുകള്‍ പങ്കെടുത്തു. എസ്.എസ്.കെ. ജില്ല പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡി.എം. രജനീഷ് അധ്യക്ഷനായി. ജില്ല പ്രോഗ്രാം ഓഫീസര്‍മാരായ പി.എ. സിന്ധു, ഇമ്മാനുവല്‍ ടി. ആന്റണി, എസ്.ഡി കോളേജ് ഫിസിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. എസ്.ബി. രാകേഷ് ചന്ദ്രന്‍, കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ദാമു ചന്ദ്രന്‍, ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ഡോ. ജാന്‍സി മേരി വര്‍ഗീസ് തുടങ്ങിയവര്‍നേതൃത്വംനല്‍കി.

date