Skip to main content

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ അദാലത്ത്

ആലപ്പുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പാറ്റേണ്‍/സി.ബി.സി. പദ്ധതി പ്രകാരം വായ്പയെടുത്ത് കുടിശ്ശികയായ തുകയില്‍ നിന്നും പലിശ/പിഴപ്പലിശ ഇളവ് ചെയ്ത് നല്‍കുന്നതിനായി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ ഒക്ടോബര്‍ 11ന് രാവിലെ 11 മണി മുതല്‍ അദാലത്ത് നടത്തുന്നു. അദാലത്തില്‍ വച്ച് കുടിശ്ശിക തുക ഒറ്റത്തവണയായി അടച്ചു തീര്‍ക്കുകയാണെങ്കില്‍ പിഴപ്പലിശ ഇളവ് ചെയ്ത് നല്‍കും. ബോര്‍ഡില്‍ ഈടുവച്ച പ്രമാണങ്ങളും തിരികെ നല്‍കും. കുടിശ്ശിക തുക ബോധ്യപ്പെടുന്നതിനായി ഒക്ടോബര്‍ 4,5 തീയതികളില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ രേഖകളുമായി ഹാജരാകണം.

date