Skip to main content
ഗവണ്‍മെന്റ് കോളേജില്‍ പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മിക്കാന്‍ 20.25 കോടിയുടെ അനുമതി

ഗവണ്‍മെന്റ് കോളേജില്‍ പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മിക്കാന്‍ 20.25 കോടിയുടെ അനുമതി

ആലപ്പുഴ: അമ്പലപ്പുഴ ഗവണ്‍മെന്റ് കോളേജില്‍ പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മിക്കാന്‍ 20.25 കോടി രൂപയുടെ അനുമതിയായി. 30,000 ചുതരശ്ര അടിയില്‍ പി.ജി. ബ്ലോക്ക്, 14,000 ചുതരശ്ര അടിയില്‍ ലേഡീസ് ഹോസ്റ്റല്‍ ഉള്‍പ്പടെ 44,000 ചുതരശ്ര അടിയിലാണ് പുതിയ 3 നില കെട്ടിടം നിര്‍മിക്കുന്നത്. കിഫ്ബിയില്‍ നിന്നാണ് തുക അനുവദിച്ചത്. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനാണ് (കെ.എസ്.ഐ.ടി.ഐ.എല്‍.) നിര്‍മാണ് ചുമതല. നിലവിലുള്ള കോളേജ് സമുച്ചയത്തിന്റെ തെക്കുഭാഗത്തായാണ് പുതിയ ബ്ലോക്ക് നിര്‍മിക്കുന്നത്.

നിര്‍മാണവുമായി ബന്ധപ്പെട്ട് ഡി.പി.ആറി.ന്റെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനായി. കിറ്റ്‌കോ പ്രോജക്റ്റ് എഞ്ചിനീയര്‍ രഞ്ജിത്ത് ഗോപിനാഥ്, കെ.എസ്.ഐ.ടി.ഐ.എല്‍. പ്രോജക്റ്റ് എഞ്ചിനീയര്‍ എസ്. ശേഷാദ്രി, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ആര്‍.ജി. അഭിലാഷ് കുമാര്‍, കിഫ്ബി അപ്രൈസര്‍ വിങ് അധികൃതര്‍, അധ്യാപകര്‍ തുടങ്ങിയവര്‍പങ്കെടുത്തു

date