Skip to main content

പരാതി പരിഹാര അദാലത്ത് 

ആലപ്പുഴ: പട്ടികജാതി/ പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ ഒക്ടോബര്‍ 10,11 തീയതികളില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരാതി പരിഹാര അദാലത്ത് നടത്തും. കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി, അംഗങ്ങളായ എസ്. അജയകുമാര്‍, അഡ്വ. സൗമ്യ സോമന്‍ എന്നിവര്‍ നേതൃത്വം നല്‍കും. 11ന് രാവിലെ 10.30 മുതല്‍ 2.30 വരെ കോട്ടയം ജില്ലയില്‍ നിന്ന് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കും. 

date