Skip to main content

മില്‍ക്ക് ഷെഡ് വികസന പദ്ധതി:  അപേക്ഷിക്കാം

ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ 2023-24 വാര്‍ഷിക പദ്ധതി പ്രകാരമുള്ള മില്‍ക്ക് ഷെഡ് വികസന പദ്ധതി (എം.എസ്.ഡി.പി.) ഗുണഭോക്താക്കളാകാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പശു യൂണിറ്റ്, ക്ഷീരതീരം, ഫാമുകളുടെ യന്ത്രവത്ക്കരണം/ആധുനിക വത്ക്കരണം, പശുത്തൊഴുത്ത് നിര്‍മാണം, മില്‍ക്കിംഗ് മെഷീന്‍ വാങ്ങല്‍ തുടങ്ങിയവയാണ് പദധതികള്‍. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 16 വരെ www.ksheerasree.kerala.gov.in   മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷ നല്‍കാം. വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം.
 

date