Skip to main content

സംരംഭകത്വ ബോധവത്ക്കരണ പരിപാടി നടത്തി

ആലപ്പുഴ: ജില്ല വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി സംരംഭകത്വ ബോധവത്ക്കരണ പരിപാടി നടത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. സെഡ് സര്‍ട്ടിഫിക്കേഷന്‍, കോമ്പറ്റീഷന്‍ ലോ ആന്‍ഡ് പബ്ലിക്ക് പ്രോക്യുയര്‍മെന്റ് പോളിസി, ജെം പോര്‍ട്ടല്‍ എന്നീ വിഷയങ്ങളിലായിരുന്നു ബോധവത്ക്കരണം. കെ.എന്‍. കൃഷ്ണകുമാര്‍, രേഖ എന്‍. മേനോന്‍, ഷാനവാസ് എന്നിവര്‍ ക്ലാസ് നയിച്ചു.

date