Skip to main content
ജില്ലതല ജാഗ്രതാ സഭ രൂപീകരിച്ചു

ജില്ലതല ജാഗ്രതാ സഭ രൂപീകരിച്ചു

ആലപ്പുഴ: യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കുക, ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരായി കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെ യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ജാഗ്രത സമിതി രൂപീകരിച്ചു. 

കളക്ടറേറ്റില്‍ ചേര്‍ന്ന രൂപീകരണ യോഗം യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിദ്യാര്‍ഥി- യുവജന സംഘടന പ്രതിനിധികള്‍,
സര്‍വ്വകലാശാല, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി. പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ജില്ലാതല ജാഗ്രതാ സഭ രൂപീകരിച്ചത്. യോഗത്തില്‍ യുവജന കമ്മീഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ സി. ശ്യാംകുമാര്‍, അസ്‌ലംഷാ, യുവജനക്ഷേമ ബോര്‍ഡ് അവളിടം കോ-ഓര്‍ഡിനേറ്റര്‍ രമ്യ രമണന്‍, കില ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജിജോ ജോര്‍ജ് തുടങ്ങിയവര്‍സംസാരിച്ചു.

date