Skip to main content
 കനാല്‍ നവീകരണം: അടിയന്തര യോഗം ചേര്‍ന്നു

കനാല്‍ നവീകരണം: അടിയന്തര യോഗം ചേര്‍ന്നു

ആലപ്പുഴ: കല്ലട ജലസേചന പദ്ധതി കനാല്‍, പമ്പ ജലസേചന പദ്ധതി കനാല്‍, കോട്ടത്തോട് തുടങ്ങിയവ ശുചിയാക്കുന്ന പ്രവര്‍ത്തികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ ജില്ല കളക്ടര്‍ ഹരിത വി. കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു.

കനാലുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനായി കനാലുകളുടെ ഭിത്തികളിലും നീര്‍ച്ചാലിലും വളര്‍ന്നു നില്‍ക്കുന്ന പാഴ്മരങ്ങള്‍ അടിയന്തരമായി മുറിച്ചു മാറ്റണം. കനാല്‍ ശുചീകരണത്തിനായി ഒക്ടോബര്‍ 5 നകം അതാത് പഞ്ചായത്തുകള്‍ എസ്റ്റിമേറ്റ്  തയ്യാറാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലിയിരുത്തണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. 

എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബി. വിനോദ്, ഡോ. കെ. മോഹന്‍കുമാര്‍, അഡ്വ. കെ.ആര്‍. അനില്‍കുമാര്‍, ജി. വേണു, ബിജി പ്രസാദ്, ഷീബ സതീഷ്, നൂറനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശോഭ സുരേഷ്, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായ രജിനി, ലേഖ മോഹന്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍, മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍പങ്കെടുത്തു.

date