Skip to main content
കൈനകരി ജലോത്സവം: സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു 

കൈനകരി ജലോത്സവം: സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു 

ആലപ്പുഴ:സി.ബി.എൽ കൈനകരി ജലോത്സവം സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം ആലപ്പുഴ ജില്ലാ കളക്ടർ ഹരിതാ വി കുമാർ  നിർവഹിച്ചു. ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ എം. സി. പ്രസാദ് അധ്യക്ഷത വഹിച്ചു. സി.ബി.എൽ  ടെക്നിക്കൽ കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ സി.കെ. സദാശിവൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസീത മിനിൽകുമാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. പ്രമോദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബിത മനു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നോബിൻ പി. ജോൺ, ചാവറ ഭവൻ ഡയറക്ടർ ഫാദർ തോമസ് ഇരുമ്പു കുത്തി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.
സി.ബി.എൽ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന  ചാവറ ഭവൻ ഡയറക്ടർ തോമസ് ഇരുമ്പ് കുത്തി ജില്ല കളക്ടർ ഹരിത വി കുമാറിന് കൈമാറി.

date