Skip to main content

പ്രളയബാധിത പ്രദേശങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും; ജില്ലാ കളക്ടര്‍

ജില്ലയിലെ പ്രളയത്തെക്കുറിച്ചും പ്രളയബാധിത പ്രദേശങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ പറഞ്ഞു. വളണ്ടിയേര്‌സിന് പരിശീലനം നല്‍കുന്നതിനായി മലപ്പുറം ജില്ലാ ഭരണകൂടവും
ആക്ട് ഓണ്‍  (ഠവല ഠശാല ശ െചീം) ഉം സംയുക്തമായി സംഘടിപ്പിച്ച ഏകദിന പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠനത്തിലൂടെ പ്രകൃതിലോല പ്രദേശങ്ങള്‍, നദികളുടെ  ശരിയായ അതിര്‍ത്തികള്‍ തുടങ്ങിയവ മനസ്സിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.  പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക്  കോട്ടം തട്ടാത്ത രീതിയിലായിക്കും ഇനി നിര്‍മാണങ്ങള്‍. ഭാവിയില്‍ ഇനി ഇത് പോലെയുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഈ റിപ്പോര്‍ട്ടിലൂടെ സാധിക്കുമെന്നും പറഞ്ഞു. ഓരോ താലൂക്ക് അടിസ്ഥാനത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടും  നല്‍കാനുള്ള അദാലത്ത് ജില്ലയില്‍ നടത്തുകയാണെന്നും പറഞ്ഞു.
പ്രളയത്തെ ഒറ്റക്കെട്ടായി  നേരിട്ടുവെന്നും എല്ലാവരെയും ഇക്കാര്യത്തില്‍ അഭിനന്ദിക്കുന്നെന്നും കളക്ടര്‍ പറഞ്ഞു.

ദുരന്തബാധിത പ്രദേശങ്ങളിലെ വീടുകള്‍ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുമെന്ന് പ്രതീഷ് കുമാര്‍ ഐ.എ. എസ് പറഞ്ഞു.ജില്ലയിലെ രക്ഷാപ്രവര്‍ത്തനം ഏറ്റവും വേഗത്തിലും സുരക്ഷിതവുമായിരുന്നു. അതിനാല്‍ കൂടുതലാളുകളെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ആഴ്ച്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും ഡ്രൈ ഡേ ആചരിക്കണമെന്ന് ചടങ്ങില്‍ ഡി.എം. ഒ ഡോ. സക്കീന പറഞ്ഞു. വെള്ളത്തില്‍ കൂടി പകരുന്ന രോഗങ്ങള്‍, പകര്‍ച്ച വ്യാധികള്‍, കൊതുക് ജന്യ രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും  ഡി.എം.ഒ പറഞ്ഞു. പ്രളയബാധിതര്‍ക്ക് മാനസികമായ പിന്തുണ നല്‍കണമെന്നും പറഞ്ഞു.
ശാസ്ത്രീയമായ പഠനമാണ് പ്രളയബാധിത റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നടത്തുന്നതെന്ന് ടൗണ്‍ പ്ലാനിംങ്ങ് ഓഫീസര്‍ ആയിഷ പറഞ്ഞു.
സംസ്ഥാനത്തെ ദുരന്ത ബാധിത പ്രദേശങ്ങളിലെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായ വളണ്ടിയേഴ്‌സിനാണ് പരിശീലനം നല്‍കുന്നത്. ഈ പ്രളയത്തിലെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഭാവിയില്‍  പ്രകൃതി ക്ഷോഭങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ പ്രവര്‍ത്തിക്കാനുള്ള പരിശീലനം ലഭിച്ച നല്ലൊരു വളണ്ടിയര്‍ ടീമിനെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്ട് ഓണ്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ സര്‍ക്കാര്‍  വീട് നിര്‍മിക്കാന്‍ കൊടുക്കുന്ന നാല് ലക്ഷത്തിലധികം ചെലവ് വരുന്നവര്‍ക്ക് 2 ലക്ഷം അധികമായി ആക്ട് ഓണ്‍ നല്‍കും.   300 കുടുംബങ്ങള്‍ ഇതിനായി ജനകീയ സാമ്പത്തിക സമിതിയിലൂടെ  ആറ് കോടി രൂപ ആക്ട് ഓണ്‍ സമാഹരിക്കും. ഇതിനോടകം 80 വീടുകള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചുവെന്നും ആക്ട് ഓണ്‍ ഭാരവാഹികള്‍ കളക്ടറെ അറിയിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും അന്താരാഷ്ട്ര തലത്തിലും റീലിഫ് പ്രവര്‍ത്തനങ്ങള്‍ നടത്താണ് ആക്ട് ഓണ്‍ ലക്ഷ്യമിടുന്നത്. 1500 ലധികം വോളണ്ടിയര്‍മാര്‍ ആണ് ആക്ട് ഓണില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്  വിദഗ്ധനും ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടനയുടെ സൗത്ത് ഏഷ്യ ജനറല്‍ സെക്രെടറിയും 30 ഓളം രാജ്യങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക് നേതൃത്വം കൊടുക്കുകയും ചെയ്ത ഡോ.സന്തോഷ് കുമാര് ക്ലാസ് എടുത്തു.  കൂടാതെ നേപ്പാള് ഭൂകമ്പകാലത്ത് എമര്‌ജെന്‌സി ടീമില് പ്രവര്ത്തിച്ച ഡോ .നസീര്, പ്രശസ്ത സൈക്കോളജിസ്‌റ് ഡോ ജവാദ് റഹ്മാന്‍ തുടങ്ങിയവരും സംസാരിച്ചു.

കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജ് ആഡിറ്റോറിയത്തില്‍ നടന്ന ഏക ദിന പരിശീലന ക്യംപില്‍ ആക്ട് ഓണ്‍ ചെയര്‍മാന്‍ ഡോ.എന്‍.എം മുജീബ് അധ്യക്ഷനായി.  ടി.വി സിദ്ദിഖ്, നജീബ് കുറ്റിപ്പുറം, ആഷിക് കൈനിക്കര തുടങ്ങിയവര്‍ സംസാരിച്ചു.

 

date