Skip to main content
മാതൃയാനം പദ്ധതിക്ക് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ തുടക്കമായി

മാതൃയാനം പദ്ധതിക്ക് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ തുടക്കമായി

ആലപ്പുഴ: പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ അമ്മയേയും കുഞ്ഞിനെയും സുരക്ഷിതമായും സൗജന്യമായും വീട്ടിലെത്തിക്കുന്ന 'മാതൃയാനം' പദ്ധതിക്ക് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ തുടക്കമായി. നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍ ആദ്യ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. 

ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എസ്. അജയകുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാധുരി സാബു, കൗണ്‍സിലര്‍ ഡി. സല്‍ജി, ആശുപത്രി സൂപ്രണ്ട് ഡോ.സുജ അലോഷ്യസ്, ആര്‍.എം.ഒ. ഡോ. അജ്മല്‍, ആരോഗ്യ കേരളം ജില്ലാ അക്കൗണ്ട്‌സ് ഓഫീസര്‍ സി.എസ്. മായ, ആര്‍.ബി.എസ്.കെ. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ചാന്ദ്‌നി ചന്ദ്രന്‍, എന്‍.എച്ച്.എം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ആഗ്‌നല്‍ ജോസഫ്, ആശുപത്രി വികസന സമിതി അംഗങ്ങള്‍, ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date