Skip to main content
ഫീല്‍ഡ് ലെവല്‍ സാമ്പത്തിക സാക്ഷരത പരിപാടി നടത്തി

ഫീല്‍ഡ് ലെവല്‍ സാമ്പത്തിക സാക്ഷരത പരിപാടി നടത്തി

ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍, സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഫീല്‍ഡ് ലെവല്‍ ഫിനാന്‍ഷ്യല്‍ സാക്ഷരത പരിപാടി (എഫ്.എല്‍.എഫ്.എല്‍.ഇ.) നടത്തി. റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ എച്ച്. രൂപേഷ് ഉദ്ഘാടനം ചെയ്തു. ജില്ല ലീഡ് ബാങ്കുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. 

ജനസുരക്ഷ യജ്ഞത്തിന്റെ ഭാഗമായി വയലാര്‍, പട്ടണക്കാട്, കടക്കരപ്പള്ളി പഞ്ചായത്തുകളിലെ മുഴുവന്‍ വീടുകളില്‍ നിന്നുള്ള ഒരു അംഗത്തെ ഇന്‍ഷ്വര്‍ ചെയ്ത പട്ടണക്കാട്, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രതിനിധികളെയും ബ്ലോക്കുകളിലെ എഫ്.എല്‍.സി.കള്‍, സി.എഫ്.എല്ലുകളെയും ചടങ്ങില്‍ അനുമോദിച്ചു. റിസര്‍വ് ബാങ്ക് ഇഷ്യു, ഓംബുഡ്‌സ്മാന്‍, മാര്‍ക്കറ്റ് ഇന്റലിജന്‍സ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കറന്‍സി നോട്ട് കൈമാറ്റം, റിസര്‍വ് ബാങ്ക് ഓംബുഡ്‌സ്മാന്‍ പദ്ധതികള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ നടത്തി. എറണാകുളം ഐ.ഡി.ബി.ഐ. ബാങ്ക് ലിമിറ്റഡ് കറന്‍സി ചെസ്റ്റിന്റെ നേതൃത്വത്തില്‍ നാണയ, നോട്ട് വിനിമയ മേളയും സംഘടിപ്പിച്ചു.

അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ സെഡറിക് ലോറന്‍സ്, ആര്‍.ബി.ഐ. ഡി.ജി.എം. കെ.ബി. ശ്രീകുമാര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ മാനേജര്‍ ജൂഡ് ജറാര്‍ത്ത്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എല്‍.ഡി.ഒ. ശ്യാം സുന്ദര്‍, ഫെഡറല്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ കെ.പി.സാജന്‍, നബാര്‍ഡ് ഡി.ഡി.എം ടി.കെ. പ്രേംകുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ എം. അരുണ്‍, അര്‍ത്തുങ്കല്‍ പള്ളി വികാരി റവ.ഫാ.യേശുദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date