Skip to main content

മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ: ശിൽപ്പശാല സംഘടിപ്പിച്ചു

മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി താനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ മുഴുവൻ പ്രധാനധ്യാപകർക്കും രക്ഷാകർതൃ സംഘടനാ അധ്യക്ഷർക്കുമായി കിലയുടെ ആഭിമുഖ്യത്തിൽ പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു.
താനൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സൽമത്ത് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ആബിദ ഫൈസൽ അധ്യക്ഷത വഹിച്ചു. കില താനൂർ ബ്ലോക്ക് കോർഡിനേറ്റർ നസ്ല തേജസ് വിഷയാവതരണം നടത്തി. മാലിന്യ സംസ്‌കരണം പ്രാവർത്തികമാക്കാൻ വേണ്ട ഉപാധികളേയും മാർഗങ്ങളെയും കുറിച്ച്  ശുചിത്വ മിഷൻ റിസോഴ്‌സ് പേഴ്‌സൺ ജിജോഷ് ക്ലാസെടുത്തു. താനൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.വി ശ്രീജ, താനൂർ ബ്ലോക്ക് ജി.ഇ.ഒ രമേശ്, അധ്യാപക ഫോറം ജോയിന്റ് കൺവീനർ ദിലീപ്, ആർ.ജി.എസ് തീമാറ്റിക് എക്‌സ്‌പേർട്ട് ഹംന ഫായിസ, കോർഡിനേറ്റർ പ്രബിത എന്നിവർ പങ്കെടുത്തു
 

date